മണിപ്പൂരിൽ അഞ്ച് തീവ്രവാദികൾ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി. നിരോധിത സംഘടനയായ കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി- പീപ്പിൾസ് വാർ ഗ്രൂപ്പിലെ കേഡർമാരാണ് കീഴടങ്ങിയത്. ഉഖ്റുളിലെ സോംസായിയിൽ പോലീസിന്റെ സാന്നിധ്യത്തിലാണ് തീവ്രവാദികൾ അസം റൈഫിൾസിന് മുന്നിൽ കീഴടങ്ങിയിട്ടുള്ളത്. കീഴടങ്ങിയ തീവ്രവാദികളുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും ഉടൻ പൂർത്തീകരിക്കുന്നതാണ്.
കീഴടങ്ങുന്ന വേളയിൽ കേഡർമാർ 3 പിസ്റ്റളുകളും, 3 മാഗസിനുകളും 19 ലൈവ് പോയിന്റ് 22 റൗണ്ടുകളും ഉൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേനയ്ക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ രീതിയിൽ തീവ്രവാദികൾ ആയുധം സമർപ്പിച്ച് കീഴടങ്ങിയിരുന്നു. ഇംഫാലിൽ 37 തീവ്രവാദികളാണ് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന് മുമ്പാകെ കീഴടങ്ങിയത്. ഇതിൽ 36 പേരും ചിൻ കുക്കി ലിബറേഷൻ ആർമിയിലെ അംഗങ്ങളായിരുന്നു.
Also Read: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാതാപിതാക്കൾക്ക് മുന്നിൽ വെച്ച് യുവതിയുടെ അപ്രതീക്ഷിത മരണം
Post Your Comments