
കൊട്ടിയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തൃക്കോവിൽവട്ടം കീഴൂട്ട് വയലിൽ റാം നിവാസിൽ സൂര്യറാം(22) ആണ് അറസ്റ്റിലായത്. കൊട്ടിയം പൊലീസാണ് യുവാവിനെ പിടികൂടിയത്.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുജിത്ത് ജി. നായർ, ഷിഹാസ്, വിൽസൺ, ജോസ്, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments