Latest NewsKeralaNews

വർക്കലയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ച് മരിച്ചു

വർക്കല: നാടിനെ നടുക്കി രണ്ട് വയസുകാരിയുടെ അപ്രതീക്ഷിത മരണം. വർക്കലയിൽ രണ്ട് വയസുകാരിയെ ട്രെയിനിടിച്ചു. വർക്കല ഇടവ പാറയിൽ കണ്ണമ്മൂട് സ്വദേശി അബ്ദുൽ അസീസ് ഇസൂസി ദമ്പതികളുടെ മകൾ സോഹ്‌റിൻ ആണ് മരിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ ആരും സമീപത്തുണ്ടാരയിരുന്നില്ല. റെയിൽവേ ട്രാക്കിന് സമീപമായിരുന്നു കുട്ടിയുടെ വീട്.

വീട്ടിൽ നിന്നും കുഞ്ഞ് ഗേറ്റ് തുറന്ന് പോകുകയായിരുന്നു. വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ കുട്ടി വീടിന് വെളിയിലേക്ക് ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. അപകടം നടന്ന് ആളുകള്‍ ഓടിയെത്തിയെങ്കിലും കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മകളെ കാണാത്തത് കൊണ്ട് ട്രാക്കിലെ ആള്‍ക്കൂട്ടം കണ്ട് മാതാവ് ഓടി എത്തുമ്പോഴാണ് സോഹ്‌റിനെ തിരിച്ചറിയുന്നത്. വിവരമറിഞ്ഞ് അയിരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button