![](/wp-content/uploads/2023/05/24-image-2023-05-27t095551.366.jpg)
ബിഹാര്‍: രണ്ട് അധ്യാപികമാർ ചേർന്ന് പ്രിൻസിപ്പാളിനെ തല്ലി ചതച്ചു. ബിഹാറിലെ പാട്നയിലെ സ്കൂളിൽ ആണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറല്‍ ആയിട്ടുണ്ട്.
സ്കൂൾ പ്രിൻസിപ്പൽ കാന്തി കുമാരിയും മറ്റൊരു അധ്യാപികയായ അനിത കുമാരിയും തമ്മിലാണ് ആദ്യം തർക്കം തുടങ്ങിയത്. സ്കൂളിലെ ജനൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചായിരുന്നു വാക്കുതർക്കം. എന്നാൽ വാക്കു തർക്കം കൈയ്യാങ്കളിയിലേക്ക് വഴി മാറുകയായിരുന്നു. പിന്നാലെ മറ്റൊരു അധ്യപിക ചെരുപ്പുമായി പിന്നാലെ വരുന്നത് വിഡിയോയിൽ കാണാം.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസര്‍ നരേഷ് മൂന്ന് അധ്യാപികമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്.
Post Your Comments