MalappuramLatest NewsKeralaNattuvarthaNews

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു

വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്.

Read Also : ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ: കോൺഗ്രസിന് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

മലപ്പുറം ജില്ലയിലെ വേങ്ങരയിൽ ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തൊണ്ടയിൽ അബദ്ധത്തിൽ ഈത്തപ്പഴക്കുരു കുരുങ്ങുകയായിരുന്നു. ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കുട്ടിയും കുടുംബവും. കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന്, ഉടൻ തന്നെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാമ്പ്: നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം 

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: അനീസ. സഹോദരങ്ങൾ: മുഹമ്മദ് അഹ് നഫ്, ഫാത്വിമ നസ.

shortlink

Related Articles

Post Your Comments

Related Articles


Back to top button