സംസ്ഥാനത്തെ ഇലക്ട്രിക് വാഹന ഷോറൂമുകൾ കൃത്രിമം കാട്ടി വാഹന വിൽപ്പന നടത്തുന്നതായി റിപ്പോർട്ട്. ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ഇലക്ട്രിക് വാഹനങ്ങളിൽ കൃത്രിമം കാട്ടുന്നതായി കണ്ടെത്തിയിരിക്കുന്നത്. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്തുവരെ പവർ കൂട്ടി വിൽപ്പന നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ ഒട്ടനവധി ഇളവുകൾ ഉണ്ട്. 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. അതിനാൽ, 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകൾ ഓടിക്കാൻ ലൈസൻസിന്റേയോ, രജിസ്ട്രേഷന്റെയോ ആവശ്യമില്ല. എന്നാൽ, ഈ ഇളവുകൾ മുതലെടുത്ത് കൊച്ചി നഗരത്തിൽ 45 കിലോമീറ്റർ വരെ ഇത്തരം വാഹനങ്ങൾ ഓടുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് മിന്നൽ റെയ്ഡിന് തുടക്കമിട്ടത്. ഒട്ടനവധി ഇളവുകൾ ഉള്ളതിനാൽ ഇത്തരം ഇലക്ട്രിക് വാഹനങ്ങൾ അപകടം ഉണ്ടാക്കിയാൽ പോലീസിന് കേസെടുക്കാൻ സാധിക്കുകയില്ല. എറണാകുളം ജില്ലയിൽ മാത്രം 11 ഷോറൂമുകളിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിൽ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്.
Also Read: സാഹസികത ഇഷ്ടപ്പെടുന്നവരാണോ? ഭഗീരഥി നദിയിലൂടെ റിവർ റാഫ്റ്റിംഗ് ചെയ്യാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments