ജിഫി ഇടപാടിൽ കനത്ത നഷ്ടം നേരിട്ട് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. മൂന്ന് വർഷം മുൻപ് 40 ഡോളറിനാണ് ആനിമേറ്റഡ് ജിഫ് സെർച്ച് എഞ്ചിനായ ജിഫിയെ മെറ്റ സ്വന്തമാക്കിയത്. എന്നാൽ, 5.3 കോടി ഡോളറിനാണ് ജിഫിയെ വിറ്റഴിച്ചത്. ഇതോടെ, ജിഫി ഇടപാടിൽ മെറ്റയുടെ നഷ്ടം 34.7 കോടി ഡോളറായി ഉയർന്നു.
വിപണിയിലെ മത്സരത്തെയും പരസ്യ വിപണിയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് യുകെ കോമ്പറ്റീഷൻ അതോറിറ്റി ജിഫി വിൽക്കാൻ മെറ്റയോട് ആവശ്യപ്പെട്ടത്. നിലവിൽ, ഷട്ടർ സ്റ്റോക്കാണ് ജിഫിയെ ഏറ്റെടുത്തിരിക്കുന്നത്. 2021-ലാണ് ജിഫിയെ വിൽക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, വിൽപ്പന ഒഴിവാക്കാനായി മെറ്റ അപ്പീൽ നൽകിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
സ്നാപ് ചാറ്റ്, ടിക്ടോക്ക്, ട്വിറ്റർ പോലെ വിവിധ സോഷ്യൽ മീഡിയ പോലെ പ്ലാറ്റ്ഫോമുകൾ ആനിമേറ്റഡ് സേവനങ്ങൾക്കായി ആശ്രയിച്ചിരുന്ന പ്ലാറ്റ്ഫോം കൂടിയായിരുന്നു ജിഫി. എന്നാൽ, ജിഫിയെ ഏറ്റെടുത്തതോടെ ഇത് തടയാൻ മെറ്റയ്ക്ക് സാധിച്ചു. പകരം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയിൽ ജിഫി ലഭിക്കുകയായിരുന്നു.
Post Your Comments