ഡൽഹിയിൽ കാലാവസ്ഥ പ്രതികൂലം! വഴി തിരിച്ചുവിട്ടത് 4 വിമാനങ്ങൾ, വരും മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത

ഇന്ന് രാവിലെ മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഡൽഹിയിൽ പെയ്യുന്നത്

രാജ്യ തലസ്ഥാനത്ത് കാലാവസ്ഥ പ്രതികൂലമായതോടെ നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഇന്ന് രാവിലെ മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഡൽഹിയിൽ പെയ്യുന്നത്. ഇതോടെ, വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മറ്റ് വിമാന സർവീസുകളും വൈകുന്നുണ്ട്. ഇന്ന് നാല് വിമാനങ്ങളും ജയ്പൂരിലേക്കാണ് വഴി തിരിച്ചുവിട്ടിരിക്കുന്നത്.

നോയിഡ ഉൾപ്പെടെ ഡൽഹി എൻസിആറിന്‍റെ ഫലഭാഗങ്ങളിലും ഇന്ന് പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്തത്. ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കൂടാതെ, മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്. മെയ് 30 വരെ ഡൽഹിയിൽ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് ഈ മേഖലയിൽ ഉഷ്ണ തരംഗം ഉണ്ടാവുകയില്ല.

Also Read: മുസ്ലീം യുവതിയുമായി സൗഹൃദമെന്നാരോപിച്ച് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് 30 അംഗ സംഘം: കർണാടകയിൽ വീണ്ടും സദാചാര ആക്രമണം

Share
Leave a Comment