KeralaLatest NewsNews

2023ലെ ഹജ്ജ് യാത്ര, പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 1171 മുതല്‍ 1412 വരെയുള്ള അപേക്ഷകര്‍ക്ക് ഒരിക്കല്‍ കൂടി അവസരം. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ്് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനത്തില്‍ പണമടക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

എമ്പാര്‍ക്കേഷന്‍ പോയിന്റ് അടക്കാനുള്ള തുക കോഴിക്കോട് ആളൊന്നിന് 3,53,313 രൂപയും കൊച്ചിയില്‍ 3,53,967 രൂപയും കണ്ണൂര്‍ 3,55,506 രൂപയുമാണ്. അപേക്ഷാ ഫോറത്തില്‍ ബലികര്‍മ്മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ആ ഇനത്തില്‍ 16,344 രൂപ കൂടി അധികം അടക്കണം.

Read Also  വെള്ളാപ്പള്ളി നടേശന്റെ അനീതിയും കൊള്ളയും ജനങ്ങള്‍ തിരിച്ചറിഞ്ഞു: ഗോകുലം ഗോപാലന്‍

ഒറിജിനല്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പണമടച്ച രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്‌ക്രീനിംഗ് ആന്‍ഡ് ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് (സര്‍ക്കാര്‍ അലോപ്പതി ഡോക്ടര്‍ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോമും അനുബന്ധ രേഖകള്‍ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സില്‍ 2023 മെയ് 31നകം സമര്‍പ്പിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button