ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ പേ. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ പേയിൽ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് നടത്താനാണ് അവസരം ഒരുക്കിയിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഗൂഗിൾ പേ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. പുതിയ അപ്ഡേറ്റിൽ ഗൂഗിൾ പേ ഈ ഫീച്ചർ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ ഗൂഗിൾ ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്നും പണം ചെലവാക്കി ഇടപാട് നടത്താൻ കഴിയുന്നതാണ്. ആദ്യ ഘട്ടത്തിൽ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളാണ് ഗൂഗിൾ പേയുമായി ലിങ്ക് ചെയ്യാൻ സാധിക്കുക.
Also Read: രാജ്യത്ത് ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ റെക്കോർഡ് മുന്നേറ്റം
റുപേ കാർഡുകൾ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം നേരത്തെ തന്നെ നിലവിൽ വന്നിട്ടുണ്ട്. എന്നാൽ, ഈ സംവിധാനം ഗൂഗിൾ പേയിൽ ലഭ്യമായിരുന്നില്ല. അതേസമയം, ഗൂഗിൾ പേയിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയും. ഗൂഗിൾ പേയിലെ Set up UPI Payments Method എന്ന ഓപ്ഷനിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചേർത്തതിന് ശേഷം ലിങ്ക് ചെയ്യാവുന്നതാണ്.
Post Your Comments