കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ഒന്നരക്കോടിയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി.
Read Also: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് അറസ്റ്റിൽ
കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൾ റഷീദ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തതായി ഡിആർഐയും കസ്റ്റംസും അറിയിച്ചു.
അതേസമയം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം വൻ സ്വർണ്ണവേട്ട നടന്നിരുന്നു. 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ദമ്പതിമാർ പിടിയിലാകുകയും ചെയ്തിരുന്നു. മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ തുടങ്ങിയവരാണ് അറസ്റ്റിലായത്. കൊളംബോയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തിയത്. 1202 ഗ്രാം സ്വർണ്ണമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ക്യാപ്‌സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
Read Also: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് അറസ്റ്റിൽ
Post Your Comments