Latest NewsNewsIndia

കാൺപൂർ-ഡൽഹി വിമാന സർവീസ് ഉടൻ യാഥാർത്ഥ്യമാകും, സൂചനകൾ നൽകി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി

ഉത്തർപ്രദേശിൽ 11 വിമാനത്താവളങ്ങളാണ് നിലവിലുള്ളത്

ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ യാഥാർത്ഥ്യമാകും. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. കാൺപൂർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ടെർമിനലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനാൽ, ഇവ പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ 11 വിമാനത്താവളങ്ങളാണ് നിലവിലുള്ളത്. ഇവയിൽ അഞ്ചെണ്ണം അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. ഘട്ടം ഘട്ടമായി വിമാനത്താവളയുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. നിലവിൽ, 59 പുതിയ റൂട്ടുകളുടെ പ്രഖ്യാപനം മന്ത്രി നടത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ മൊത്തം 22 പുതിയ വിമാനത്താവളങ്ങൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അടുത്ത ഘട്ടത്തിൽ ജവാർ, അയോധ്യ എന്നിവിടങ്ങളിലാണ് വിമാനത്താവളങ്ങൾ സജ്ജമാക്കുക.

Also Read: ആന്റി-വൈറസ് പ്രോഗ്രാമുകളെ പോലും തകർക്കാൻ ശേഷി! മൊബൈൽ ഫോണുകൾക്ക് ഭീഷണി ഉയർത്തി പുതിയ മാൽവെയർ ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button