CinemaMollywoodLatest NewsNewsIndiaEntertainment

250 പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത സംഭവം, അജ്മീർ 1992 – റിലീസിനൊരുങ്ങുന്നു

കേരളാ സ്റ്റോറിക്ക് ശേഷം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് അജ്മീർ 1992. രാജസ്ഥാനിലെ അജ്മീറിലെ 250 പെൺകുട്ടികളുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ആയതോടെ സിനിമാവിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. അജ്മീർ 92, 1992-ൽ അജ്മീർ നഗരത്തിലെ പെൺകുട്ടികൾ അനുഭവിച്ച ദുരന്തത്തിന്റെ കഥയാണ് പറയുന്നത്. കരൺ വർമ്മ, സുമിത് സിംഗ്, സയാജി ഷിൻഡെ, മനോജ് ജോഷി, ശാലിനി കപൂർ സാഗർ, ബ്രിജേന്ദ്ര കൽറ, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത്.

‘ഇത്രയും പ്രധാനപ്പെട്ട ഒരു പ്രോജക്റ്റിന്റെ ഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു. ഈ പ്രോജക്റ്റ്, ഈ സിനിമ പ്രധാന സംഭവമാണ്. കാരണം സമൂഹങ്ങൾ സ്ത്രീകൾക്ക് അവരുടെ അചഞ്ചലമായ പിന്തുണ സമയബന്ധിതമായി വീണ്ടും സ്ഥിരീകരിക്കേണ്ടതുണ്ട്, അജ്മീർ -92 അത് കൃത്യമായി ചെയ്യുന്നു’, സംവിധായകൻ പുഷ്പേന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബലാത്സംഗ സംഭവങ്ങളിലൊന്നാണ് സിനിമയുടെ ഇതിവൃത്തം. നമ്മുടെ രാജ്യത്ത് ബലാത്സംഗം, കൂട്ടബലാത്സംഗം, ചൂഷണം തുടങ്ങിയ നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. പക്ഷേ, അജ്മീർ അഴിമതിയിലെ സംഭവങ്ങൾ രാജ്യത്തിന്റെ മുഴുവൻ മനസ്സാക്ഷിയെ ഉലച്ചതാണ്.

എന്താണ് 1992ലെ അജ്മീർ ബലാത്സംഗവും ബ്ലാക്ക്‌മെയിൽ അഴിമതിയും?

1992-ൽ രാജസ്ഥാനിലെ അജ്മീറിൽ 250-ലധികം പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും ബ്ലാക്ക് മെയിൽ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഒരു പ്രാദേശിക പത്രമായ ‘നവജ്യോതി’ ചില നഗ്നചിത്രങ്ങളും സ്കൂൾ വിദ്യാർത്ഥികളെ പ്രാദേശിക ഗുണ്ടാസംഘങ്ങൾ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന ഒരു വാർത്തയും പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അഴിമതിയുടെ വാർത്ത പുറത്തുവന്നത്. സോഫിയ സീനിയർ സെക്കൻഡറി സ്‌കൂളിലെ ഒരു വിദ്യാർത്ഥിനിയെ ഫാറൂഖ് ചിഷ്തി പരിചയപ്പെടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ എടുക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി, മറ്റ് പെൺകുട്ടികളെ തനിക്ക് പരിചയപ്പെടുത്താൻ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ആ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും അവരുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു.

പ്രധാന പ്രതികൾ അജ്മീർ ദർഗ്ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരും അധികാര-രാഷ്‌ട്രീയ ബന്ധങ്ങളുള്ളവരുമായതിനാൽ, വിഷയം പോലീസ് ആദ്യം ഒതുക്കി. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിഷ്തി ഉൾപ്പെടെ എട്ടു പ്രതികൾ ശിക്ഷിക്കപ്പെട്ടു. പീഡനത്തിന് ഇരയായ നിരവധി കുട്ടികൾ പിന്നീട് ആത്മഹത്യ. ഇവരുടെ ക്രൂരതയ്ക്ക് ഇരയായ 250 പെൺകുട്ടികളിൽ ഏറെയും പതിനൊന്നിനും 20 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരുന്നു.

അജ്മീർ ദർഗ്ഗയുടെ കാര്യസ്ഥരും പ്രദേശത്തെ ഉന്നതൻമാരും അടങ്ങുന്ന ഒരു സംഘം വർഷങ്ങളോളം കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അജ്മീർ ദർഗ്ഗയിലെ നടത്തിപ്പുകാരാൽ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെൺകുട്ടികളുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്. ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും. പ്രമുഖ ചലച്ചിത്ര നിരൂപകനായ തരൺ ആദർശ് ഈ കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്.

shortlink

Post Your Comments


Back to top button