മലപ്പുറം: അമ്മായി അച്ഛൻ മരുമകനെ കുത്തിക്കൊന്നു. മലപ്പുറത്താണ് സംഭവം. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. കുടുംബതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് അമ്മായി അച്ഛൻ ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments