കൊച്ചി : ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ ജീവനൊടുക്കിയ ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി യുവാവിന്റെ ബന്ധുക്കള്‍. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് ജയകുമാറിന്റെ ലിവിംഗ് ടുഗെദര്‍ പങ്കാളി സഫിയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്നും മൃതദേഹം സഫിയ കൊണ്ടുപോകുന്നതില്‍ തടസ്സമില്ലെന്ന് അമ്മയും ബന്ധുക്കളും അറിയിക്കുകയായിരുന്നു. നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് അമ്മ പ്രസന്നകുമാരി പറയുന്നത്.
Read Also: ചെങ്കോൽ കഥ വ്യാജമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്: വാട്സാപ്പ് യൂണിവേഴ്സിറ്റിയിലേതെന്ന് പരിഹാസം
അതേസമയം, നാട്ടിലുള്ള ഭാര്യയുമായി വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്നാണ് സഫിയയുടെ പ്രതികരണം. മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു.
കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കുന്നതില്‍ ബന്ധുക്കളും ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന യുവതി സഫിയയും തമ്മില്‍ നിലനിന്നിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായിരുന്നില്ല. ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തുകയായിരുന്നു.
Post Your Comments