Latest NewsIndiaEntertainment

അറുപതാം വയസിലെ ആശിഷിന്റെ രണ്ടാം വിവാഹത്തിൽ‌ ആദ്യഭാര്യ പ്രതികരണം വൈറൽ

നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. രൂപാലി ബറുവ എന്ന സംരംഭകയാണ് ആശിഷിനു വധുവായത്. മുൻ ഭാര്യ രജോഷി ബറുവയിൽ നിന്നും വളരെ വർഷങ്ങൾക്ക് മുൻപേ വിവാഹമോചനം നേടിയ ശേഷമാണ് ആശിഷ് വീണ്ടും വിവാഹിതനായത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്

നടന്റെ രണ്ടാം വിവാഹത്തിൽ മുൻ ഭാര്യ തൃപ്തയല്ല എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. രജോഷി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില പോസ്റ്റുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ആ പോസ്റ്റുകളിലാണ് വിവാഹത്തിൽ അതൃപ്തിയുള്ളതിന്റെ സൂചനകൾ. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി രണ്ടു കുറിപ്പുകളാണ് രജോഷി പങ്കുവച്ചത്.

ഇതിൽ ആദ്യത്തേതിൽ എഴുതിയിരിക്കുന്നത് മനസ്സിനേറ്റ മുറിവിനെക്കുറിച്ചാണ്. ‘ജീവിതത്തിലെ ശരിയായ വ്യക്തി, നിങ്ങൾ അവർക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങളെ വേദനിപ്പിക്കുമെന്ന് അവർക്കറിയാവുന്ന കാര്യങ്ങൾ അവർ ചെയ്യില്ല. അത് ഓർക്കുക.’ എന്നാണ് പോസ്റ്റ്.

രണ്ടാമത്തെ കുറിപ്പിൽ, ‘അമിത ചിന്തയുടെ കാരണങ്ങൾ ഇല്ലാതാക്കി ജീവിതത്തിൽ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. ‘അമിതചിന്തയും സംശയവും മനസ്സിൽ നിന്ന് പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിന് പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തിൽ നിറയട്ടെ. നിങ്ങൾ ശക്തനാണ്, നിങ്ങളുടെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ തുടങ്ങേണ്ട സമയമാണിത്. നിങ്ങൾ അത് അർഹിക്കുന്നു.’ എന്നാണ് പോസ്റ്റിലെ വാചകങ്ങൾ.

shortlink

Post Your Comments


Back to top button