KeralaLatest NewsLife StyleHealth & Fitness

രക്തക്കുറവ് പരിഹരിക്കുന്ന 5 ഭക്ഷണങ്ങൾ

രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതുമാണ് ഈ ഭക്ഷണങ്ങൾ.

മാതള നാരങ്ങ

മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പപ്പായ

പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാരറ്റ്

കാരറ്റാണ് മറ്റൊന്ന്. ഇതിലെ വിറ്റാമിന്‍ എ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. 10 ദിവസം കൊണ്ട് തന്നെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നു.

മത്തങ്ങ

പഴമല്ലെങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button