KozhikodeLatest NewsKeralaNattuvarthaNews

കോഴിക്കോട് നഗരത്തിൽ ഇരുനില കെട്ടിടം തകർന്നുവീണു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് കെട്ടിടം തകർന്നത്

കോഴിക്കോട്: ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡിൽ ഇരുനില കെട്ടിടം തകർന്നുവീണു. വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് കെട്ടിടം തകർന്നത്.

Read Also : ഇന്ത്യൻ ഹിസ്റ്ററി എന്ന പേരിൽ തലമുറകൾക്ക് പകർന്നു നൽകിയത്   കെട്ടിപ്പൊക്കിയ വൈദേശിക ചരിത്ര നിർമ്മിതികൾ മാത്രം – അഞ്ജു

വർഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ കെട്ടിടത്തിനകത്ത് ആരും ഉണ്ടായിരുന്നില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുകയും ജനത്തിരക്കുമുള്ള ഭാഗമാണെങ്കിലും അപകടം നടന്നത് പുലർച്ചെ ആയതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്.

Read Also : പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം രാഷ്ട്രപതിയെ കൊണ്ട് നിർവഹിപ്പിക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി

മുകൾഭാഗത്തെ വലിയ കോൺക്രീറ്റ് ഭീമുകൾ ഉൾപ്പെടെ കെട്ടിടാവശിഷ്ടങ്ങൾ റോഡിന് സമീപത്തേക്ക് വീണു. കെട്ടിടം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് 40 വർഷത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button