കൊച്ചി: ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്കാരിലേക്കുള്ള അധികാരക്കൈമാറ്റം നടന്നത് പൂർണ്ണമായും ഹൈന്ദവ ആചാരപ്രകാരമാണെന്നത് എന്തുകൊണ്ട് കോൺഗ്രസ് മറച്ചു വെച്ചെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഇക്കാര്യം കോൺഗ്രസ് ചരിത്രത്തിൽ രേഖപ്പെടുത്താൻ പോലും സമ്മതിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ബ്രിട്ടീഷുകാരിൽ നിന്നും ഇന്ത്യക്കാരിലേക്കുള്ള അധികാരക്കൈമാറ്റം നടന്നത് എങ്ങനെയായിരുന്നു? ഹൈന്ദവ ആചാര പ്രകാരമുള്ള മന്ത്രോച്ചാരണങ്ങളോടെ രാജഗുരുവായ സംന്യാസിമാരുടെ സാന്നിധ്യത്തിൽ “നന്തി ”
യെ കൊത്തിവച്ച ചെങ്കോൽ നെഹ്‌റു ഏറ്റു വാങ്ങി. അങ്ങനെയാണ് ഇന്ത്യയുടെ അധികാരക്കൈമാറ്റം സംഭവിച്ചത് .
എന്തിന് ഇക്കാര്യം കോൺഗ്രസ്സ് ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്താൻ അനുവദിച്ചില്ല ? ഈ രാജ്യത്തിന്റെ ആത്മാവ് ഹിന്ദുത്വമാണെന്ന് ഒന്നാം ദിവസം തന്നെ നെഹ്‌റു സമ്മതിച്ച കാര്യം പുറത്ത് വരും . ഹിന്ദുത്വമെന്നത് ദേശീയതയാണെന്നും അത് ഈ രാജ്യത്തിന്റെ സ്വത്വമാണെന്നും ബോധ്യപ്പെട്ടത് കൊണ്ടാവണമല്ലോ അത്തരമൊരു ചടങ്ങിന് നെഹ്‌റു സമ്മതിച്ചത് .
എന്തായാലും ചരിത്രത്തിൽ നിന്ന് ആ ‘സെങ്കോൽ’ വീണ്ടെടുത്ത് പാർലമെന്റിൽ പ്രതിഷ്‌ഠിക്കുന്നതോടെ തകർന്ന് വീഴുന്നത് തമിഴ്‌നാട് മുതൽ ദൽഹി വരെയുള്ള വിഘടനവാദ കപട മതേതരവാദികൾ ഇത്രയും കാലം പറഞ്ഞു നടന്ന കള്ളങ്ങളാണ് . മോദിജി … ഇതൊരു മാസ്റ്റർ സ്ട്രോക്കാണ് . പറയാതെ വയ്യ .
Post Your Comments