പ്ലസ് വൺ പ്രവേശനം: ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നൽകാമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നൽകാം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13നാണ് നടക്കുന്നത്. ജൂൺ 19ന് ആദ്യ അലോട്ട്‌മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും.

Read Also: ലിവിംഗ്  ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി: കൈയും കാലും ഫ്രിഡ്ജിൽ സൂക്ഷിച്ചു, തല ഉപേക്ഷിച്ചു

ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. സപ്ലിമെന്ററി അലോട്ട്‌മെന്റും ഉണ്ടാകും. പ്രവേശന നടപടി ഓഗസ്റ്റ് നാലോടെ അവസാനിക്കും. പ്ലസ് ടു പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം നൽകും. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമില്ല എന്നതാണ് സർക്കാർ നിലപാട്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

Share
Leave a Comment