![](/wp-content/uploads/2023/05/images-2023-05-25t103712.137.jpg)
പാലക്കാട്: കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാർ(51) അറസ്റ്റിലായതിന് പിന്നാലെ പാലക്കയം വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ. സുരേഷ്കുമാർ കൈക്കൂലി വാങ്ങുന്നത് തനിക്കറിയില്ലെന്നായിരുന്നു പാലക്കയം വില്ലേജ് ഓഫീസർ വിജിലൻസ് സംഘത്തിന് നൽകിയ മൊഴി. താൻ ഇതുവരെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും വില്ലേജ് ഓഫീസർ മൊഴി നൽകിയിട്ടുണ്ട്.
സുരേഷ്കുമാർ ഒരു മാസമായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇയാൾക്കെതിരേ പരാതി ലഭിച്ചത്. മന്ത്രി നടത്തിയ പരാതി പരിഹാര അദാലത്തിനിടെയാണ് ചൊവ്വാഴ്ച വിജിലൻസ് സംഘം സുരേഷ്കുമാറിനെ പിടികൂടിയത്. വീടുവെക്കാനായാണ് അഴിമതിയിലൂടെ പണം സമ്പാദിച്ചതെന്നാണ് ഇയാൾ വിജിലൻസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ ഏഴ് വരെ റിമാൻഡ് ചെയ്തു. വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു.
Post Your Comments