Latest NewsIndiaNews

കുടിലിന് മുകളിൽ മരം വീണു: ആദിവാസി നാടോടി കുടുംബത്തിലെ നാല് പേർ മരിച്ചു

ജമ്മു കശ്മീര്‍: കുടിലിന് മുകളിൽ മരം വീണ് ആദിവാസി നാടോടി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ആണ് സംഭവം. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉണ്ടെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. റെഡ് ക്രോസ് സൊസൈറ്റിയിൽ നിന്ന് 50,000 രൂപ അടിയന്തര സഹായമായി കുടുംബത്തിന് നൽകി.

കേശവൻ ബെൽറ്റിലെ ഭൽന വനമേഖലയില്‍ ഇന്ന്‌ രാവിലെയാണ് സംഭവം. ആടുകളുമായി ഡാച്ചയിലേക്ക് പോകുകയായിരുന്ന നാടോടി കുടുംബം കനത്ത മഴയെത്തുടർന്ന് ഭൽന വനത്തിൽ താൽക്കാലിക കുടിൽ കെട്ടുകയായിരുന്നു. ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ മരം കടപുഴകി ഇവരുടെ കുടിലിനു മുകളിലേക്ക് വീണു.

‘വനമേഖലയിൽ നാടോടി കുടുംബം കെട്ടിയിരുന്ന ടെന്റിലേക്കാണ് പൈൻ മരം വീണത്. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ ദാരുണമായ സംഭവത്തിൽ നാല് കുടുംബാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി’- കിഷ്ത്വറിലെ സീനിയർ പൊലീസ് സൂപ്രണ്ട് ഖലീൽ പോസ്വാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button