കോട്ടയം: ആഡംബര ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വില്പന നടത്തിയ രണ്ടുപേർ എക്സൈസ് പിടിയിൽ. കൂനന്താനം പുത്തന്‍പുരയ്ക്കല്‍ ഷോണ്‍ കുര്യന് (22), കൂനന്താനം മഞ്ചേരിക്കളം ജോസഫ് സ്കറിയ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം എക്സൈസ് റേഞ്ച് ആണ് ഇവരെ പിടികൂടിയത്.
കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപത്ത് നിന്ന് എംഡിഎംഎ കൈമാറുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ബൈക്കുകളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ആഴ്ചകളോളം പിന്തുടര്ന്ന് പ്രതികളുടെ നീക്കങ്ങള്‍ മനസിലാക്കിയ ശേഷമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 3.8 ഗ്രാം എംഡിഎംഎയും ഇവര്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
Read Also : റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു: യാത്രക്കാർക്ക് പരിക്ക്, ചക്കക്കൊമ്പനെന്ന് സംശയം
പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് തുടരന്വേഷണം ആരംഭിച്ചു. എറണാകുളത്ത് നിന്നുമാണ് ഇവര്‍ എംഡിഎംഎ കോട്ടയത്ത് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു.
റെയ്ഡില്‍ കോട്ടയം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.വൈ. ചെറിയാൻ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. സബിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഡി. മനോജ് കുമാര്‍, ആര്.കെ. രാജീവ്, കെ. രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്. നൂജു, ടി. സന്തോഷ്, ശ്യാംകുമാര്‍, രതീഷ് കെ. നാണു, അശോക് ബി. നായര്‍ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments