വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ച് നിർമ്മാണ കരാർ കഞ്ചിക്കോട് ഉള്ള ബെമലിന് ലഭിക്കാൻ സാധ്യത. വന്ദേ ഭാരതത്തിന്റെ സ്ലീപ്പർ കോച്ച് രൂപകൽപ്പന, നിർമ്മാണ പൂർത്തിയാക്കൽ എന്നിവയാണ് കഞ്ചിക്കോട് നടക്കുക. വന്ദേ ഭാരതിന്റെ കോച്ചുകൾ നിർമ്മിക്കാനുള്ള അനുമതി ബെമലിന് ലഭിക്കുന്നതോടെ കേരളത്തിന് വൻ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ബെമലിന്റെ കഞ്ചിക്കോട് യൂണിറ്റിൽ മെമു കോച്ചുകൾ ഇതിനോടകം നിർമ്മിച്ച നൽകുന്നുണ്ട്. ഇതുവരെ ഇരുപതിനായിരത്തിലധികം റെയിൽവേ കോച്ചുകളും മെട്രോ കോച്ചുകളുമാണ് ബെമൽ നിർമ്മിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി രാജ്യസുരക്ഷയ്ക്കുള്ള വാഹനങ്ങളുടെ നിർമ്മാണം ആരംഭിച്ചത് ബെമലിലിയിരുന്നു. കഞ്ചിക്കോടിന് പുറമേ, ബംഗളൂരു, മൈസൂർ, കോലാർ എന്നിവിടങ്ങളിലാണ് ബെമലിന്റെ മറ്റു നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ 26 കോടിയുടെ ലാഭമാണ് ബെമൽ കൈവരിച്ചത്.
Also Read: വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ചു : യുവാവ് അറസ്റ്റില്‍
Post Your Comments