പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ കമ്പനിയായ സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റുമാരുടെ ശമ്പളം 7.5 ലക്ഷം രൂപയാണ് ഉയർത്തിയിരിക്കുന്നത്. ഒരു മാസം 75 മണിക്കൂർ വിമാനം പറത്തുന്നതിനുള്ള വേതനമാണിത്. പൈലറ്റുമാരുടെ ശമ്പളത്തിന് പുറമേ, പരിശീലകരുടെയും ഫസ്റ്റ് ഓഫീസർമാരുടെയും ശമ്പളം ആനുപാതികമായി ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ പൈലറ്റുമാരുടെ ശമ്പളം സ്പൈസ് ജെറ്റ് പരിഷ്കരിച്ചിരുന്നു. 80 മണിക്കൂർ പറക്കലിന് പ്രതിമാസം 7 ലക്ഷം രൂപയായിരുന്നു അന്ന് പുതുക്കി നിശ്ചയിച്ചത്. ഇത്തവണ ശമ്പള വർദ്ധനവിനോടൊപ്പം, റോയൽറ്റി റിവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം ഒരു ലക്ഷം രൂപ വരെയാണ് റോയൽറ്റിയായി നൽകുക.
പതിനെട്ടാം വാർഷികത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള യാത്രയും ഇത്തവണ സ്പൈസ് ജെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 1,818 രൂപ നിരക്കിൽ ആരംഭിക്കുന്ന ആഭ്യന്തര യാത്രകളാണ് സ്പൈസ് ജെറ്റ് സംഘടിപ്പിക്കുന്നത്. ബെഗളൂരു- ഗോവ റൂട്ടിലും, മുംബൈ- ഗോവ റൂട്ടിലും ഈ ഓഫർ ലഭ്യമാണെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി.
Post Your Comments