ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു: ര​ണ്ടു​പേ​ർ പിടിയിൽ

കാ​ട്ടാ​ക്ക​ട​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​ണ്ട​മ​ൺ​ക്ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ക്ഷ​യ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്

കാട്ടക്കട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച ​സം​ഭ​വ​ത്തി​ൽ ര​ണ്ടു സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​ട്ടാ​ക്ക​ട​യി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കു​ണ്ട​മ​ൺ​ക്ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന അ​ക്ഷ​യ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലെ​ത്തി​ച്ച് പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന പെ​ൺ​കു​ട്ടി​യോ​ട് അ​ടു​ത്ത ബ​ന്ധു നി​ർ​ബ​ന്ധി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്തു പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന്, കാ​ട്ടാ​ക്ക​ട പൊ​ലീ​സി​ൽ ന​ൽ​കി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

Read Also : വീ​ട്ടി​ലി​രു​ന്ന് ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​പാ​ടി​യതിന്റെ വിരോധത്തിൽ അ​യ​ല്‍വാ​സി​യെ വധിക്കാന്‍ ശ്ര​മം : യുവാവ് അറസ്റ്റിൽ

സമാനമാസ കേസിൽ പേ​രൂ​ർ​ക്ക​ട​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ് പെ​രു​ങ്ങു​ഴി താ​ഴ​തി​ൽ വീ​ട്ടി​ൽ സാ​ഗ​ർ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​യാ​ണ് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സാ​ഗ​ർ പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ മ​ണ്ണ​ന്ത​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന്, ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രെ​യും പെ​രു​ങ്ങു​ഴി ഭാ​ഗ​ത്തു നി​ന്ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. രണ്ട് കേസുകളിലായി അറസ്റ്റിലായ രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button