ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഒരേ ഫോണ്ടിലും, ഒരേ നിറത്തിലുമാണ് സാധാരണയായി വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കാറുള്ളത്. എന്നാൽ, വാട്സ്ആപ്പ് സന്ദേശങ്ങൾ കൂടുതൽ കളറാക്കാൻ ആഗ്രഹിക്കുന്നവർക്ക് തേർഡ് പാർട്ടി ആപ്പിന്റെ സഹായം ഉപയോഗിക്കാവുന്നതാണ്. വ്യത്യസ്ഥ വർണ്ണങ്ങളിലുള്ള ഫോണ്ടുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ‘Stylish Text- Font keyboard ‘ എന്ന തേർഡ് പാർട്ടി ആപ്ലിക്കേഷൻ. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.
ഉപഭോക്താക്കൾക്ക് പ്ലേ സ്റ്റോറിൽ നിന്നും Stylish Text- Font keyboard ഡൗൺലോഡ് ചെയ്യാവുന്നതാണ്. എന്നാൽ, ഡൗൺലോഡ് ചെയ്യുന്ന സമയത്ത് ആക്സിസിബിലിറ്റി പെർമിഷൻ നൽകാൻ പാടില്ല. ഇതോടെ, ഡിവൈസിന്റെ നിയന്ത്രണം പൂർണമായും ആപ്പിന്റെ കൈകളിൽ എത്തുന്നതാണ്. ആക്സബിലിറ്റി ഓപ്ഷനുകൾ നൽകാതെ കീബോർഡ് എനെബിൾ ചെയ്ത്, വ്യത്യസ്ഥ ഫോണ്ടുകൾ ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വാട്സ്ആപ്പിൽ ഏതെങ്കിലും ചാറ്റ് ഓപ്പൺ ചെയ്ത്, വാക്കുകൾ ടൈപ്പ് ചെയ്തതിനു ശേഷം Stylish Text- Font keyboard ലേക്ക് സ്വിച്ച് ചെയ്യാവുന്നതാണ്. ഇതോടെ, സ്ക്രീനിൽ ഭംഗിയുള്ള ഫാൻസി ഫോണ്ടുകൾ തെളിഞ്ഞുവരും. ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ കളറാക്കാൻ സാധിക്കും.
Also Read: ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ
Post Your Comments