തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നിയമ ഭേദഗതി ഓർഡിനൻസിൽ ഒപ്പുവച്ചതോടെ ഓർഡിനൻസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം നടത്തുന്നവർക്ക് 7 വർഷം തടവാണ് പരമാവധി ശിക്ഷ. ആരോഗ്യ പ്രവർത്തകർക്ക് നേരേയുള്ള കയ്യേറ്റം, അധിക്ഷേപം, അസഭ്യം പറയൽ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും.
നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമ സംരക്ഷണമുണ്ടാകും. നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പോലീസ് ഓഫീസർ അന്വേഷിക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നു.
Post Your Comments