തിരുവനന്തപുരം: ഡോക്ടറെ കയ്യേറ്റം ചെയ്ത രോഗി പിടിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ബാലരാമപുരം സ്വദേശി സുധീറിനെയാണ് ഡോക്ടർമാരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായിരുന്നു സുധീർ.
Read Also: സ്വപ്‌നസാക്ഷാത്ക്കാരം: ഇടമലക്കുടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ
കിടപ്പ് രോഗിയായ സുധീർ റസിഡന്റ് ഡോക്ടർമാരെ കയ്യേറ്റം ചെയ്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് സുധീർ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഡോക്ടറെ സുധീർ ഷർട്ടിൽ പിടിച്ച് തള്ളിയെന്നാണ് പരാതി. പോലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തതോടെ സുധീർ പൊട്ടിക്കരഞ്ഞു.
Read Also: ‘പിണറായിയുടെ മനസിന്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി’
Post Your Comments