ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ അപേക്ഷിക്കാൻ അവസരം. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ വർഷം 4,17,864 കുട്ടികളാണ് എസ്എസ്എൽസി പരീക്ഷ ജയിച്ചത്. കഴിഞ്ഞ വർഷം ഉള്ളതുപോലെ പ്രവേശന നടപടികൾ അഞ്ച് ഘട്ടങ്ങളായി പൂർത്തീകരിക്കുന്നതാണ്. ജൂലൈ ആദ്യവാരം മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും സീറ്റ് വർദ്ധിപ്പിക്കുന്നതാണ്. അതിനാൽ, വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തിൽ കണക്കുകൾ തയ്യാറാക്കിയ ശേഷമാണ് സീറ്റ് വർദ്ധിപ്പിക്കുക. കഴിഞ്ഞ വർഷം അനുവദിച്ച 81 ബാച്ചുകൾ ഈ വർഷവും നിലനിർത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാനമായും പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിലാണ് കൂടുതൽ സീറ്റുകൾ അനുവദിക്കുക. ഇത്തവണ സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളിൽ നിന്ന് 75,000 കുട്ടികളാണ് ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തിൽ അപേക്ഷിക്കാൻ സാധ്യത.
Also Read: ‘കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിക്കും’; ചാവക്കാട് വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം
Post Your Comments