ന്യൂഡൽഹി: ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയ സന്ദർശനത്തിനിടെ സിഡ്‌നിയിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. കോവിഡ് കാലത്ത് 150 രാജ്യങ്ങൾക്ക് ഇന്ത്യ സഹായം നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്‌ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഇന്ത്യ – ഓസ്‌ട്രേലിയ ബന്ധത്തിന് ആധാരം പരസ്പര വിശ്വാസവും ബഹുമാനവുമാണ്. ജനാധിപത്യ ബോധവും ഇരുരാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments