രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനൊരുങ്ങി അധികൃതർ. ആദ്യഘട്ട നിർമ്മാണം ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംബന്ധിച്ച വിവരങ്ങൾ നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഘട്ട നിർമ്മാണം പൂർത്തിയാക്കിയാൽ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതാണ്. തുടർന്ന് ഭക്തർക്ക് ക്ഷേത്രദർശനം നടത്താൻ അവസരമൊരുക്കം.
3 ഘട്ടമായാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയിലുള്ള 5 മണ്ഡപങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുന്നതാണ്. ഇതിനായി 160 തൂണുകളാണ് നിർമ്മിക്കേണ്ടത്. അടുത്ത വർഷം ഡിസംബറിലാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. അതേസമയം, ക്ഷേത്രത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും 2025 ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1,400 കോടി രൂപ മുതൽ 1,800 കോടി രൂപ വരെയാണ് ചെലവ് കണക്കാക്കുന്നത്.
Also Read: യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു : അപകടം ജന്മദിനാഘോഷത്തിന് പിന്നാലെ
Post Your Comments