വിനോദ രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. നിരവധി തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ഡിസ്നി ഇത്തവണ പിരിച്ചുവിടൽ സ്ഥിരീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണത്തെ പിരിച്ചുവിടലിൽ 2,500 പേർക്കാണ് തൊഴിൽ നഷ്ടമാകുക. വരുമാനം കുത്തനെ കുറഞ്ഞതിനെ തുടർന്നുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടി.
തുടർച്ചയായ മൂന്നാം തവണയാണ് ഡിസ്നി ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ തവണ കമ്പനിയുടെ ടെലിവിഷൻ ഡിവിഷനിൽ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിച്ചത്. എന്നാൽ, ഇത്തവണ പ്രത്യേക ഡിവിഷനെ മാത്രം ലക്ഷ്യമിട്ടല്ല പിരിച്ചുവിടൽ നടത്തുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും: ആരോഗ്യമന്ത്രി
ഈ വർഷം മാർച്ചിലാണ് ഡിസ്നി പിരിച്ചുവിടൽ ആരംഭിച്ചത്. അക്കാലയളവിൽ മൂന്ന് റൗണ്ടുകളിലായി നടക്കുന്ന പിരിച്ചുവിടൽ 7,000 പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാംഘട്ട പിരിച്ചുവിടലിൽ 4,000 ജീവനക്കാരാണ് ഡിസ്നിയിൽ നിന്നും പുറത്തായത്. ജീവനക്കാരുടെ എണ്ണം കുറച്ചതിനുശേഷം വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Post Your Comments