
കാസർഗോഡ്: ലഹരിമരുന്ന് നൽകി പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവ് ഒളിവിൽ. പോക്സോ കേസെടുത്തതിന് പിന്നാലെയാണ് പഞ്ചായത്ത് അംഗം കൂടിയായ മുസ്ലീം ലീഗ് മൂളിയാർ പഞ്ചായത്ത് കമ്മിറ്റി പസിഡന്‍റുമായ പൊവ്വൽ സ്വദേശി എസ് എം മുഹമ്മദ് കുഞ്ഞി(55) ഒളിവിൽ പോയത്. കേസിൽ മറ്റൊരു യുവാവും പ്രതിയാണ്. ആഡൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഏപ്രിൽ 11നാണ് പതിനാറ് വയസുള്ള ആൺകുട്ടിയെ മുഹമ്മദ് കുഞ്ഞി ലഹരിമരുന്ന നൽകി പീഡിപ്പിച്ചത്. രാത്രി പത്തരയോടെ വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽ വെച്ച് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പിന്നീട് ആൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു.
തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്, മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസെടുത്തത്.
Post Your Comments