അമിതമായ ക്ഷീണം, തളര്‍ച്ച, വിളര്‍ച്ച, തലവേദന, മനംമറിച്ചില്‍, ഛര്‍ദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ഓസ്റ്റിയോപൊറോസിസ്, ചര്‍മ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
വിറ്റാമിന്‍ ബി12 അഭാവം രൂക്ഷമാകുമ്പോള്‍ ലക്ഷണങ്ങളും കൂടുതല്‍ സങ്കീര്‍ണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാന്‍ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരല്‍, പെരുമാറ്റത്തില്‍ വ്യതിയാനങ്ങള്‍ എന്നിവ ചിലരില്‍ ഉണ്ടാകാം.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍…
പാല്‍, മുട്ട, മത്സ്യം, യോഗര്‍ട്ട്, ബീഫ്, സാല്‍മണ്‍ ഫിഷ്, ചൂര, ചീസ്, മത്തി, പാലുല്‍പന്നങ്ങള്‍, സോയ മില്‍ക്ക്, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
Post Your Comments