KeralaLatest NewsNews

വയനാട് ആദിവാസി മേഖല, അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വി ശിവൻകുട്ടി; വിമർശനം

തിരുവനന്തപുരം: വയനാട് ആദിവാസി മേഖലയാണെന്നും അവിടെയുള്ള കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം. വയനാടിനെ മന്ത്രി അധിക്ഷേപിച്ചുവെന്നും മാപ്പ് പറയണമെന്നും തുടങ്ങിയ ആവശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്. ട്രൈബൽ ഏരിയകളിൽ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്നും അവർക്ക് ആർട്സ് ബാച്ച് ആണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ ട്രോളുകളും പരിഹാസങ്ങളും ഉയർന്നതോടെ വ്യക്തത വരുത്തി സൈബർ സഖാക്കളും രംഗത്തെത്തി.

മന്ത്രി പറഞ്ഞത് വളച്ചോടിക്കപ്പെടുകയായിരുന്നുവെന്നും, വയനാട്ടിലെ ട്രൈബൽ ഏരിയകളിലെ കുട്ടികളുടെ കാര്യം മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും ഇവർ ചൂണ്ടിക്കാട്ടി. സർവേകൾ നടത്തിയതിൽ നിന്ന് വയനാട്ടിലെ ട്രൈബൽ മേഖലകളിൽ കൂടുതൽ കുട്ടികൾ ആവശ്യപ്പെടുന്നത് ആർട്സ് ബാച്ചുകളാണ് എന്നതിനാൽ, അവിടെയുള്ളവർക്ക് സയൻസ് ബാച്ച് വേണ്ടെന്നാണ് മന്ത്രി പറഞ്ഞതെന്ന് ഇവർ വിശദമാക്കുന്നു.

അതേസമയം, പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കുമെന്നും ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും മന്ത്രി അറിയിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നുംഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button