MalappuramNattuvarthaLatest NewsKeralaNews

മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസില്‍ പീഡനശ്രമം; എമർജൻസി നമ്പറിലേക്ക് വിളിച്ച് യുവതി, യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ വെച്ച് യുവതിയുടെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദമായി പെരുമാറുകയുമായിരുന്നു ഇയാൾ.

ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ യുവതി എമർജൻസി നമ്പറിൽ വിളിച്ച് തനിക്ക് നേരെ പീഡനശ്രമം നടക്കുന്നതായി അറിയിച്ചു. ഇതോടെ പോലീസ് വളാഞ്ചേരിയിൽ ബസ് വരുന്നതും കാത്ത് നിന്നു. ബസ് വളാഞ്ചേരിയിൽ എത്തിയതും പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുത്തു. യുവതിയിൽ നിന്നും പരാതി എഴുതി വാങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button