Latest NewsNewsIndiaCrime

മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെതിരെ 41 പെൺകുട്ടികളുടെ പീഡന പരാതി

മധുര: ലൈംഗിക പീഡന പരാതിയില്‍ മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെ സസ്പെന്‍ഡ് ചെയ്തു. ഇയാൾക്കെതിരെ 41 പെൺകുട്ടികളാണ് ലൈംഗിക അതിക്രമ പരാതി നൽകിയത്. സയിദ് താഹിർ ഹുസൈനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നുവന്നതോടെ മേയ് 10–ാം തീയതി ധനലക്ഷ്മി കമ്മിഷനെ അന്വേഷണത്തിനായി മെഡിക്കൽ കോളജ് അധികൃതർ നിയോഗിച്ചിരുന്നു.

കമ്മിഷൻ മുൻപാകെ പരാതി നൽകിയ 41 പേരിൽ 18 പേർ കോളജിലെ വിദ്യർത്ഥിനികളാണ്. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പോലും അശ്ശീല ചുവയോടെ സംസാരിച്ചുവെന്നു പരാതിക്കാർ പറയുന്നു. വിഷയത്തിൽ അന്വേഷണം നടത്തിവന്ന കമ്മിഷൻ സയിദ് താഹിർ ഹുസൈനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഇതേതുടർന്ന് സയിദ് താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്തതായി കോളജ് മേധാവി രത്നവേലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശക്തമായ കാറ്റ് : കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു

നേരത്തെയും സയിദ് താഹിർ ഹുസൈനെതിരെ ഇത്തരത്തിൽ ആരോപണമുണ്ടായിട്ടുണ്ട്. സയിദിനെതിരെ 2017ൽ 27 പേർ പരാതി നൽകിയിരുന്നു. അന്ന് ഇയാൾക്കെതിരെ നടപടിയെടുത്തില്ല. എന്നാൽ തനിക്കെതിരായ പരാതികൾ വ്യാജമാണെന്ന് സയിദ് താഹിർ ഹുസൈൻ പറഞ്ഞു. മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് തനിക്കെതിരായ പരാതിക്ക് പിന്നിൽ എന്നാണ് സയിദിന്റെ വിശദീകരണം.

 

shortlink

Post Your Comments


Back to top button