സംസ്ഥാനത്ത് താപനില ഉയരുന്നു. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. താപനില ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൂട് വർദ്ധിക്കുന്നിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ 30 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരുന്നതാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുക. അതേസമയം, മറ്റു ജില്ലകളിൽ സാധാരണ താപനിലയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.
Also Read: ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാൻ
അന്തരീക്ഷത്തിൽ കനത്ത ചൂടും ഈർപ്പമുള്ള വായുവും നിലനിൽക്കുന്നതിനാൽ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുക. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ തുടരാൻ സാധ്യതയുണ്ട്.
Post Your Comments