ഹിമാചൽ പ്രദേശിലെ ചണ്ഡീഗഡ്- മണാലി ഹൈവേയിലെ തുരങ്കങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു. നിലവിൽ, വാഹനങ്ങളുടെ ഗതാഗതത്തിനായി അഞ്ച് തുരങ്കങ്ങളാണ് തുറന്നിട്ടുള്ളത്. ചണ്ഡീഗഡ്- മണാലി യാഥാർത്ഥ്യമാകുന്നതോടെ സുഗമമായും സുരക്ഷിതമായും യാത്ര ചെയ്യാവുന്നതാണ്. ഹിമാചൽ പ്രദേശിലെ ഹനോഗി മുതൽ ജലോഗി വരെ നിർമ്മിച്ചിട്ടുള്ള തുരങ്കങ്ങളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
മഴക്കാലമായാൽ ഹനോഗി മുതൽ ജലോഗി വരെയുള്ള മേഖലകളിലെ മലകളിൽ നിന്നും മണ്ണിടിച്ചിലും മറ്റും ഉണ്ടാകുന്നതിനെ തുടർന്ന് യാത്ര ദുസ്സഹമാകാറുണ്ട്. കൂടാതെ, ബിയാസ് നദി കവിഞ്ഞൊഴുകുന്ന വേളയിൽ വെള്ളം റോഡിലേക്ക് കയറുകയും, മഴക്കാലങ്ങളിൽ റോഡ് അടച്ചിടേണ്ട സാഹചര്യമാണ് ഉണ്ടാകാറുള്ളത്. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് തുരങ്കളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
Also Read: ‘പൂക്കളോ പൊന്നാടയോ തന്നാൽ ഞാൻ സ്വീകരിക്കില്ല, വേണമെങ്കിൽ…’: ജനങ്ങളോട് സിദ്ധരാമയ്യ
ചണ്ഡീഗഡ്- മണാലി ഹൈവേയ്ക്ക് പുറമേ, ഈ മേഖലയിൽ വേറെയും തുരങ്കങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കിരാത്പൂർ-മണാലി നാലുവരി പാതയിൽ ഹനോഗി മുതൽ മണ്ഡി ജില്ലയിലെ ലോഗി വരെ നിർമ്മിച്ച തുരങ്കങ്ങൾ ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. അതേസമയം, ഈ തുരങ്കത്തിന്റെ ഉദ്ഘാടനം ഇതുവരെ നിർവഹിച്ചിട്ടില്ല.
Post Your Comments