ErnakulamLatest NewsNattuvarthaNews

പതിനഞ്ചുകാരി സ്വന്തം സഹോദരനിൽ നിന്ന് ഗർഭിണിയായ സംഭവം: ഗർഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി: സ്വന്തം സഹോദരനില്‍ നിന്ന് ഗര്‍ഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി. ഏഴ് മാസം പ്രായമായ ഗര്‍ഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കുഞ്ഞ് ജനിച്ചാല്‍ അതു സാമൂഹ്യമായ സങ്കീര്‍ണതകള്‍ക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഇതിനൊപ്പം, സാമൂഹ്യവും വൈദ്യശാസ്ത്രപരവുമായ സങ്കീര്‍ണതകളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്‍ ഗര്‍ഭഛിദ്രത്തിന് ഉത്തരവിട്ടത്.

മധുര മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെതിരെ 41 പെൺകുട്ടികളുടെ പീഡന പരാതി

ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതു പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോംവഴി വ്യക്തമാക്കിയ കോടതി ഗര്‍ഭഛിദ്രത്തിനു നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും കോടതി നിര്‍ദ്ദേശം നല്‍കി.

‘വസ്തുത കണക്കിലെടുക്കുമ്പോള്‍, കുട്ടി ജനിച്ചത് സ്വന്തം സഹോദരനില്‍ നിന്നാണ്. വിവിധ സാമൂഹികവും വൈദ്യശാസ്ത്രപരവുമായ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍, ഗര്‍ഭം അലസിപ്പിക്കാൻ ഹരജിക്കാരന്‍ ആവശ്യപ്പെടുന്നതുപ്രകാരം അനുമതി അനിവാര്യമാണ്’, കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button