ThiruvananthapuramNattuvarthaLatest NewsKeralaNews

ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി : പൊലീസ് അന്വേഷണം ആരംഭിച്ചു

കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹം ആണ് ബസിനുള്ളിൽ കണ്ടെത്തിയത്

തിരുവനന്തപുരം: വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. കമുകൻകുഴി സ്വദേശി ബാബുവിന്റെ മൃതദേഹം ആണ് ബസിനുള്ളിൽ കണ്ടെത്തിയത്.

വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസിനുള്ളിലാണ് താമസിച്ചിരുന്നത്. എങ്ങനെയാണ് ബാബു മരിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

Read Also : മെറ്റയ്ക്ക് തിരിച്ചടി! കോടികളുടെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ, കാരണം ഇതാണ്

ബാബു ബന്ധുക്കളുമായും മറ്റുള്ളവരുമായും യാതൊരു ബന്ധവും സൂക്ഷിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടവരുണ്ട്. എന്നാൽ, ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന്, കിളിമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button