മൂഴിക്കുളം: കുർബാനക്കിടെ അൾത്താരയിൽ കയറി വൈദികനെയും വിശ്വാസിയെയും മർദിച്ച മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തു. ചെട്ടിക്കുളം സ്വദേശി മാർട്ടിനെതിരെയാണ് (55) കേസെടുത്തത്. ഇയാൾ കുരിശും ഫർണിച്ചറും മറ്റും തകർക്കുകയും ചെയ്തു. ചെങ്ങമനാട് പൊലീസ് ആണ് ഇയാൾക്കെതിരെ കേസെടുത്തത്.
മൂഴിക്കുളം ഫൊറോന പള്ളിയിൽ ഞായറാഴ്ച രാവിലെ രണ്ടാമത്തെ കുർബാനക്കിടെയായിരുന്നു സംഭവം. അൾത്താരയിലേക്ക് പാഞ്ഞുകയറിയ ഇയാൾ ബലിപീഠത്തിൽ ഇരുന്ന കുരിശെടുത്ത് അടിക്കുകയും എറിയുകയും ചെയ്തു. ബൈബിൾ വെക്കുന്ന മേശക്കും കേടുപാടുണ്ടാക്കി. ശേഷം ഫൊറോന വികാരി ഫാ.പോൾ ചക്യാനെ മർദിക്കുകയും ചെയ്തു.
പിടിച്ചുമാറ്റാനെത്തിയ ബാബുവെന്ന ഡാനിഷിനെയും ആക്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. അപ്പോഴേക്കും മറ്റുള്ളവരെത്തി മാർട്ടിനെ പിടിച്ചുമാറ്റുകയായിരുന്നു. പള്ളി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Post Your Comments