AlappuzhaNattuvarthaLatest NewsKeralaNews

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കുളിക്കാനിറങ്ങിയ നാ​ലാം ക്ലാ​സ് വി​ദ്യാ​ർത്ഥി പൊ​ഴി​യി​ൽ മു​ങ്ങി​ മ​രി​ച്ചു

പൂ​ത്തോ​പ്പ് പാ​ണ്ഡ്യം​പ​റ​മ്പി​ൽ ജ​ഗ​ദീ​ശ​ന്‍റെ മ​ക​നും പ​ല്ല​ന എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർത്ഥി​യു​മാ​യ ജീ​വ​ൻ(10) ആ​ണ് മ​രി​ച്ച​ത്

ആ​ല​പ്പു​ഴ: പു​റ​ക്കാ​ട്ട് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി പൊ​ഴി​യി​ൽ മു​ങ്ങി​ മ​രി​ച്ചു. പൂ​ത്തോ​പ്പ് പാ​ണ്ഡ്യം​പ​റ​മ്പി​ൽ ജ​ഗ​ദീ​ശ​ന്‍റെ മ​ക​നും പ​ല്ല​ന എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർത്ഥി​യു​മാ​യ ജീ​വ​ൻ(10) ആ​ണ് മ​രി​ച്ച​ത്.

Read Also : കാത്തിരിപ്പിന് വിരാമമാകുന്നു! കൊച്ചി- ലണ്ടൻ സർവീസ് മൂന്ന് മാസത്തിനകം ആരംഭിക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവെയ്സ്

തോ​ട്ട​പ്പ​ള്ളി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പ​ത്തു​ള്ള പൊ​ഴി​യി​ലാ​ണ് അ​പ​ക​ടം. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ജീ​വ​ൻ പൊ​ഴി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ജീ​വ​ൻ മു​ങ്ങിയ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്.

മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button