Latest NewsNewsLife StyleHealth & Fitness

കഴുത്തിലെ കറുപ്പ് നിറം മാറാൻ ചെയ്യേണ്ടത്

പൊതുവെ എല്ലാവര്‍ക്കുമിടയില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം. ഇതു വരാനുള്ള കാരണങ്ങള്‍ പലതാണ്. അമിതവണ്ണം മൂലവും ഹോര്‍മോണ്‍ വ്യതിയാനം മൂലവും, പിസിഒഡി ഉള്ളവരിലും, സ്ഥിരമായി മരുന്ന് കഴിക്കുന്നവരിലും, ഇന്‍സുലിന്‍ ഉപയോഗിക്കുന്നവരിലും കഴുത്തിന് ചുറ്റും കറുപ്പ് കാണപ്പെടുന്നു.

ഇത്തരത്തിലുള്ള നിറവ്യത്യാസം പൂര്‍ണമായും മാറ്റാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നം കണ്ടെത്തിയാല്‍ ഒരു പരിധിവരെ ഈ കറുപ്പ് നിറം ഇല്ലാതാക്കാന്‍ സാധിക്കും. നമ്മുടെ വീട്ടില്‍ ഉള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ ഇത് എളുപ്പത്തില്‍ മാറ്റിയെടുക്കാവുന്നതാണ്. അരിപ്പൊടിയും, തൈരും, ചെറുനാരങ്ങാനീരും ചേര്‍ത്ത് മിക്സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക, പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ ചെയ്യുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയാന്‍ സഹായിക്കുന്നു.

Read Also : കേരളത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കും: ഒരുമയും ഐക്യവും കൊണ്ട് നവകേരളം സാധ്യമാക്കാമെന്ന് മുഖ്യമന്ത്രി

അതുപോലെ, കദളിപഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. അഞ്ച് മിനിറ്റ് കഴിഞ്ഞ് അഴുകി കളയാം. ആഴ്ചയില്‍ നാല് ദിവസം ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. റവും അരിപ്പൊടിയും തൈരില്‍ ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കി സ്‌ക്രബ് ആയി ഉപയോഗിക്കുന്നതും ഉത്തമമാണ്. കൂടാതെ, പഴുത്ത പപ്പായയില്‍ തൈര് ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കറുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. കണ്ണിനു താഴെയുള്ള കറുപ്പ് നിറം ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

ആപ്പിളും കദളിപ്പഴവും സ്ഥിരമായി കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം. ഇത് പതിവാക്കുന്നത് കഴുത്തിലെ കറുപ്പ് നിറം മാറാന്‍ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button