രക്തസാക്ഷികളെ ആക്ഷേപിച്ച തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍. കണ്ടവനോട് കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവര്‍ ആണ് രക്തസാക്ഷികള്‍ എന്നാണ് കെ സി വൈ എം പരിപാടിയില്‍ വച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനി പറഞ്ഞത്.
എന്നാല്‍ മഹാത്മഗാന്ധി ആരോടെങ്കിലും കലഹിക്കാന്‍ പോയാണോ കൊല്ലപ്പെട്ടതെന്ന് പി ജയരാജന്‍ ബിഷപ്പ് പാംപ്‌ളാനിയോട് ചോദിച്ചു.’രക്തസാക്ഷികളുടെ കാര്യത്തില്‍ മഹാത്മാഗാന്ധിയാണ് ഒന്നാമത്. 1948 ജനുവരി 30ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ബിര്‍ള ഹൗസ് കോമ്പൗണ്ടില്‍ പ്രാര്‍ത്ഥനയ്ക്ക് പോകുന്നതിനിടെ 78-ാം വയസ്സില്‍ ഗാന്ധി വധിക്കപ്പെട്ടു. മഹാത്മാഗാന്ധി കലഹിക്കാന്‍ പോയിട്ടാണോ കൊല്ലപ്പെട്ടത’ എന്നായിരുന്നു പാംപ്‌ളാനിക്കുള്ള മറുപടിയായി പി ജയരാജന്‍ പറഞ്ഞത്.
ഏത് സാഹചര്യത്തിലാണ് പാംപ്‌ളാനി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലന്നും ഇത് ബോധപൂര്‍വ്വമായ പ്രസ്താവനയാണെന്ന് കരുതുന്നില്ലന്നും പി ജയരാജന്‍ പറഞ്ഞു.ബി ജെ പി അനുകൂല പ്രസ്താവനകള്‍ നടത്തിയിട്ടുള്ള പാംപ്‌ളാനിയുടെ ഈ പ്രസ്താവനയും ഗൗരവമായി കാണേണ്ട കാര്യമില്ലന്നും പി ജയരാജന്‍ പറഞ്ഞു.
Post Your Comments