Latest NewsNewsLife StyleHealth & Fitness

ത്വക്ക് രോഗങ്ങൾക്ക് ശമനം ലഭിക്കാൻ ആര്യവേപ്പ്

പലർക്കും പരിചയമുള്ള ഔഷധമാണ് ആര്യവേപ്പ്. എന്നാൽ, ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണ ഇല്ലെന്നാണ് വാസ്തവം. ചർമ്മം, മുടി എന്നിവയുടെ സൗന്ദര്യ സംരക്ഷണത്തിൽ ആര്യവേപ്പ് ഏറെ ഗുണകരം ആണ്. ആര്യവേപ്പിന്റെ ചില ആരോ​ഗ്യ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും.

Read Also : ഉദയം പേരൂരിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ: 60 ലധികം പേർ ചികിത്സതേടി

തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില അരച്ച് പുരട്ടുന്നത് നല്ലതാണ്. പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാൽ മുറിവ് വേഗത്തിലുണങ്ങും.

ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button