KannurLatest NewsKeralaNattuvarthaNews

‘ഗാന്ധിജി രക്തസാക്ഷിയാണ്, ഗാന്ധിജി പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ?’: പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശത്തിനെതിരെ ജയരാജൻ

കണ്ണൂർ: രക്തസാക്ഷികൾക്കെതിരായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ വിവാദ പരാമർശത്തിനെതിരെ ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ രംഗത്ത്. രക്തസാക്ഷികൾ അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണെന്നായിരുന്നു പാംപ്ലാനി പറഞ്ഞത്. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ് എന്നും അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

‘രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് നമ്മുടെ സമൂഹം. ഗാന്ധിജി രക്തസാക്ഷിയാണ്. ഗാന്ധിജി പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ? ബിഷപ്പ് അങ്ങനെ പ്രസംഗിച്ചത് എന്തിന് വേണ്ടിയാണ്. ആരെ സഹായിക്കാൻ ആണ് ഈ പ്രസ്താവന. എന്താണ് ലക്ഷ്യം? ബിഷപ്പിന്റെ നടപടി തെറ്റാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന മഹത് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെ ഒരാളിൽ നിന്ന് ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാകും എന്ന് കരുതാൻ കഴിയില്ല,’ ഇപി ജയരാജൻ വ്യക്തമാക്കി.

‘അമേരിക്കയ്ക്കൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു’; ഇന്ത്യയ്‌ക്ക് താക്കീതുമായി സിപിഎം

‘യേശുവിന്റെ 12 ശിഷ്യന്മാർ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. എന്നാൽ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷികൾ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയിട്ട് സംഭവിക്കുന്നതാണ്. സംസ്ഥാനത്ത് യുവജനങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. കേരളം ഭരിക്കുന്നവരുടെ നടപടികൾ മൂലമാണ് യുവാക്കൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്നത്.’- എന്നായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button