കൊല്ലങ്കോട്: 11 കെ.വി വൈദ്യുത ലൈൻ പൊട്ടിവീണ് അപകടം. നെടുമണി സബ്സ്റ്റേഷനിൽ നിന്ന് പാവടി, താടിപ്പറമ്പ്, അംമീനിക്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടി പാടത്ത് വീണത്. സംഭവ സമയത്ത് അതുവഴി കടന്നുപോയിരുന്ന പ്രദേശവാസികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
Read Also : ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണ് പരിക്ക് : ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
പാവടി അംഗൻവാടിക്ക് സമീപം വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തകർന്ന വൈദ്യുത ലൈനിൽനിന്ന് ഒരാഴ്ചയിലധികമായി തീപ്പൊരി ഉണ്ടാകുന്നത് നാട്ടുകാർ കെ.എസ്.ഇ.ബിയിൽ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചതല്ലാതെ മറ്റു നടപടി ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ലൈൻ പൊട്ടിവീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
അതേസമയം, ശനിയാഴ്ച രാവിലെ സ്ഥലത്തെത്തിയ വകുപ്പ് ഉദ്യോഗസ്ഥർ തകർന്ന ലൈനുകൾ മാറ്റിസ്ഥാപിച്ചു. പരാതി ലഭിച്ചാൽ നടപടി എടുക്കാറുണ്ടെന്നും പരിശോധന കൂടുതൽ ശക്തമാക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Post Your Comments