Latest NewsKeralaNews

ബഹറിനിലേക്ക് കൊണ്ടു പോകാൻ ഭര്‍ത്താവ് ടിക്കറ്റ് അയച്ചു കൊടുത്തതിന് പിന്നാലെ ദുരൂഹമായ അപ്രത്യക്ഷമാകല്‍

പത്തനംതിട്ട: അടൂർ കടമ്പനാട്ട് നിന്ന് കാണാതായ യുവതിയെയും അഞ്ചു വയസുള്ള മകളെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ടും നോട്ടീസ് പുറത്തിറക്കി. ഇന്നലെ വൈകിട്ട് കരുനാഗപ്പള്ളിയിലെ എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ചതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി

ശാസ്താംകോട്ട ഭരണിക്കാവ് അമ്പലത്തിന് സമീപം കാഞ്ഞിരവിള കിഴക്കേതിൽ ആൽവിൻ റോയിയുടെ ഭാര്യ ആൻസി കുട്ടി (30), മകൾ ആൻഡ്രിയ ആൽവിൻ (അഞ്ച്) എന്നിവരെയാണ് കാണാതായത്. മെയ്‌ 10 നാണ് ഇവരെ കാണാതായിരുന്നത്. മെയ്‌ 10 മുതൽ ആൻസിയെയും ആൻഡ്രിയയെയും കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആൽവിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. കഴിഞ്ഞ 17 ന് ആൻസിയെയും മകളെയും ബഹറിനിലേക്ക് കൊണ്ടു പോകാൻ ആൽവിൻ ടിക്കറ്റ് അയച്ചു കൊടുത്തിരുന്നു. 17 നായിരുന്നു പോകേണ്ടിയിരുന്നത്.

പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഈ സമയം ഇവരുടെ കൈവശം പണമുണ്ടായിരുന്നു. അത് തീർന്നതു കൊണ്ടാകാം ഇപ്പോൾ കരുനാഗപ്പള്ളിയിൽ നിന്ന് 500 രൂപ പിൻവലിച്ചതെന്നാണ് പോലീസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button